ട്രാക്കില്‍ തകരാര്‍: പരപ്പനങ്ങാടിയില്‍ എക്‌സിക്യുട്ടീവ് എക്‌സപ്രസ് മുക്കാല്‍ മണിക്കൂര്‍ പിടിച്ചിട്ടു

പരപ്പനങ്ങാടി :പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തെ ട്രാക്ക് പോയന്റ് ഫെയിലാറായതിനെ തുടര്‍ന്ന് പ്‌ളാറ്റ് ഫോമില്‍ പ്രവേശിക്കാനാകാതെ ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇന്ന് രാവിലെ 7.08 മണിക്ക് പരപ്പനങ്ങാടിയിലെത്തേണ്ട കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സപ്രസ് ആണ് ട്രാക്ക് തകരാറുമൂലം മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ പ്രവേശിക്കാനാകാതെ ഔട്ടറില്‍ നിര്‍ത്തിയിടേണ്ടിവന്നത്.
വടക്കുഭാഗത്ത് നമ്പര്‍ രണ്ടാം നമ്പര്‍ പ്‌ളാറ്റ്‌ഫോറത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ ട്രാക്ക് പോയന്റിലാണ് തകരാര്‍. തകരാര്‍ പെട്ടന്ന് പരിഹരിക്കാനാകത്തതുമൂലം ഒടുവില്‍ ട്രെയിന്‍ രണ്ടാമത്തെ ട്രാക്കിലൂടെ കടത്തിവിടുകയായിരുന്നു. ഇവിടെ യാത്രക്കാര്‍ക്കിറങ്ങാന്‍ പ്‌ളാറ്റ്‌ഫോറം ഇല്ല. ഇത് പ്രായമുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി

തകരാര്‍ സിഗ്നലിങ്ങ് വിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top