ഗുവാഹത്തി: വിവാഹത്തില്‍ നിന്ന് കാമുകി പിന്മാറിയതിനെതുടര്‍ന്ന് യുവാവിന്റെ ആത്മഹത്യ. ഫേസ്ബുക്ക് ലൈവ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. മെഡിക്കല്‍ സെയില്‍സില്‍ ജോലിചെയ്യുന്ന അസമിലെ 27 കാരനായ ജയദീപ് റോയ് ആണ് ഫേസ്ബുക്ക് ലൈവില്‍ ജീവനൊടുക്കിയത്.
കുടുംബത്തിന്റെ സമ്മര്‍ദം കാരണമാണ് കാമുകി പിന്മാറിയതെന്നും യുവാവ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു 27 കാരന്‍ ജീവനൊടുക്കിയത്. സില്‍ച്ചാറിലെ വാടകമുറിയില്‍ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ആദ്യം പൊലീസില്‍ പരാതിയുമായി പോകാതിരുന്ന ജയദീപിന്റെ കുടുംബം ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിവാഹാഭ്യര്‍ത്ഥനയുമായി വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും വിവരിച്ച ശേഷമാണ് ജയ്ദീപ് ജീവനൊടുക്കിയത്. വീട്ടില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അവള്‍ എന്നെ തിരസ്‌കരിച്ചു. ഞങ്ങളുടെ ബന്ധം കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇനിയും തുടര്‍ന്നാല്‍ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവന്‍ ഭീഷണിപ്പെടുത്തിയെന്നും ജയ്ദീപ് വിവരിച്ചു. അതുകൊണ്ട് അവള്‍ വിഷമിക്കാതിരിക്കാനായി ഞാന്‍ ഈ ലോകത്തുനിന്ന് പോവുകയാണ്. എല്ലാവരോടും ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നുവെന്നും യുവാവ് മരണത്തിന് മുന്നെ പറഞ്ഞു. പക്ഷേ എല്ലാവരെക്കാളും ഞാന്‍ എന്റെ കാമുകിയെ സ്‌നേഹിക്കുന്നുവെന്നും അവള്‍ക്ക് വിഷമമുണ്ടാകാതിരിക്കാന്‍ മരിക്കുകയാണെന്നും പറഞ്ഞശേഷമാണ് ജയ്ദീപ് ജീവനൊടുക്കിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




