നാദാപുരത്ത് പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിക്ക് വെട്ടേറ്റ സംഭവം; അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: നാദാപുരത്ത് പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് എന്നയാളെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.

തന്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇന്നലെയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ നഹീമയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പ്രതിയെ ഡിസ്ചാര്‍ജായ ഉടനെയാണ് പിടികൂടിയത്. പ്രതിയിപ്പോള്‍ നാദാപുരം പൊലീസ് സ്റ്റേഷനിലാണുള്ളത്. വിശദമായ ചോദ്യം ചെയ്യല്ലിന് ശേഷം ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും. നിലവില്‍ റഫ്‌നാസിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം റഫ്‌നാസ് വെട്ടി പരിക്കേല്‍പ്പിച്ച നാദാപുരം പേരോട് സ്വദേശിനി നഹീമയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുപത് വയസുകാരിയായ നഹീമ ഇപ്പോള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലാണുള്ളത്.

Share news
error: Content is protected !!
Scroll to Top