ഭീമൻ മുള്ളൻപന്നിയെ പിടി കൂടി

മൂന്നിയൂർ:ഭീമൻ മുള്ളൻപന്നിയെ പിടികൂടി.മൂന്നിയൂർ കുന്നത്ത് പറമ്പിൽ ആഴ്ചകളോളമായി കൃഷി നാശം വരുത്തി നാട്ടുകാർക്ക് ഭീതി പരത്തിയ മുള്ളൻപന്നിയെയാണ് ട്രോമാകെയർ വളണ്ടിയർമാർ പിടികൂടിയത്.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ മുള്ളൻപന്നിപ്പെട്ടത്. ഉടനെ തിരൂരങ്ങാടി പോലീസിലറിയിക്കുകയും പോലീസിൻ്റ നിർദ്ദേശപ്രകാരം നിലമ്പൂർ ആർ ആർ ടിയെ വിവരമറിയിക്കുകയും തുടർന്ന് വനം വകുപ്പ് സർപ്പ റസ്ക്യൂവർമാരായ ട്രോമാകെയർ വളണ്ടിയർമാരെ വിവരം അറിയിക്കുകയായിരുന്നു.

ഇതെ തുടർന്ന് സ്ഥലത്തെത്തിയ ട്രോമാകെയർ ലീഡർ ഫവാസ് കൊടക്കാടിൻ്റ നേതൃത്വത്തിൽ സി കെ കോയ, മുനീർ സ്റ്റാർ, ഫായിസ് ചെമ്മങ്കോടൻ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മുള്ളൻപന്നിയെ പിടികൂടുകയായിരുന്നു. തുടർന്ന് രാത്രി ഒരു മണിയോടെ പിടി കൂടിയ മുള്ളൻപന്നിയെ വനമേഖലയിൽ വിട്ടയക്കുകയും ചെയ്തു.

Share news
error: Content is protected !!
Scroll to Top