അഡ്വ.സുല്‍ഫിക്കര്‍ ഓര്‍മ്മ പുസ്തക പ്രകാശനം മാര്‍ച്ച് 6 ന്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അഡ്വ.സുല്‍ഫിക്കര്‍ ഓര്‍മ്മ ദിനവും ഓര്‍മ്മ പുസ്തക പ്രകാശനവും മാര്‍ച്ച് 6 ന് നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതല്‍ പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ മുൻ മന്ത്രി ടി.കെ ഹംസ, സാംസ്കാരിക പ്രവർത്തകൻ പ്രൊഫ.കെ.ഇ.എന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇതോടൊപ്പം സുള്‍ഫിയെക്കുറിച്ചുള്ള ഒരു ഓര്‍മപ്പുസ്തകം ‘മ്മളെ സുല്‍ഫി…അലകളടങ്ങാത്ത സ്‌നേഹക്കടല്‍…!’ പ്രകാശനം ചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.സി.പി മുസ്തഫ, കെ.പി.എച്ച് അബ്ദുറഹിം, അഡ്വ.കൃപാലിനി, സതീഷ് തോട്ടത്തില്‍, മുഹമ്മദ് റാഫി , ശശി ആലുങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top