കോഴിക്കോട് നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ

കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കുരുവട്ടൂർ പറമ്പിൽ സ്വദേശി മണ്ണുകണ്ടി വീട്ടിൽ കെ എം സച്ചി (26)നെയാണ് സിറ്റി നാർക്കോട്ടിക് സെൽ അസി.കമീഷണറുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് പിടിച്ചത്. സിവിൽ സ്റ്റേഷൻ പരിസരത്തുവച്ചാണ് ഇയാൾ പിടിയിലായത്. 462 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ചൊവ്വാഴ്ച രാത്രി നടക്കാവ് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് കഞ്ചാവ് വിൽപ്പനക്കാരനെ ഡാൻസാഫ് സംഘം തടഞ്ഞുവച്ചതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി വന്ന ബുള്ളറ്റിൽ തുക്കിയിട്ട ബാഗിൽനിന്ന് കഞ്ചാവും 5000 രൂപയും കണ്ടെടുത്തു.

50 ഗ്രാമിന്റെ പാക്കറ്റുകളായി തിരിച്ച കഞ്ചാവുപൊതി ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് എത്തിച്ചുനൽകാറുണ്ടെന്ന് പ്രതി സമ്മതിച്ചു.

ഡാൻസാഫ് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്ത്, സിപിഒമാരായ ശ്രീശാന്ത്, ഷിനോജ്, തൗഫീക്ക്, ലതീഷ്, ധിനീഷ്, നടക്കാവ് എസ്ഐ കിരൺ, എസ്‌സിപിഒമാരായ രാഹുൽ, അജീഷ്, സിപിഒമാരായ രജീഷ്, സനുപ് എന്നിവരാണ് പ്രതിയെ പിടിച്ചത്.

Share news
error: Content is protected !!
Scroll to Top