Section

malabari-logo-mobile

ഗുലാം അലിയുടെ സംഗീതപരിപാടി തടയുമെന്ന്‌ ശിവസേന; എന്തുവില കൊടുത്തും നടത്തുമെന്ന്‌ ആംആദ്‌മി

HIGHLIGHTS : ദില്ലി: ഗുലാം അലിയുടെ സംഗീതപരിപാടി എട്ടാം തിയ്യതി ദില്ലിയില്‍ എന്ത്‌ വിലകൊടുത്തും നടത്തുമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി വ്യക്തമാക്കി. പരിപാടി നടത്താന്‍...

ghulam aliദില്ലി: ഗുലാം അലിയുടെ സംഗീതപരിപാടി എട്ടാം തിയ്യതി ദില്ലിയില്‍ എന്ത്‌ വിലകൊടുത്തും നടത്തുമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി വ്യക്തമാക്കി. പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന ശിവസേനയുടെ വെല്ലുവിളിക്ക്‌ മറുപടിയായണ്‌ ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളിന്റെ പ്രഖ്യാപനം.

മുംബൈയിലും പൂനെയിലും ഗുലാം അലിയുടെ സംഗീതപരിപാടി പിന്‍വലിച്ച സാഹചര്യത്തിലായിരുന്നു അദേഹത്തെ ദില്ലിയില്‍ പരിപാടി അവതരിപ്പിക്കാനായി ആംആദ്‌മി സര്‍ക്കാര്‍ ക്ഷണിച്ചത്‌.

sameeksha-malabarinews

പരിപാടിക്ക്‌ പ്രത്യേക സുരക്ഷയുടെ ആവശ്യമില്ലെന്നും പ്രശ്‌നങ്ങളുണ്ടാവാന്‍ ഇതു മുംബൈ അല്ലെന്നും അദേഹം പറഞ്ഞു. സ്‌നേഹവും വിദ്വേഷവും തമ്മിലുള്ള യുദ്ധമാണ്‌ ഇതെന്നും വിജയം സ്‌നേഹത്തിനായിരിക്കുമെന്നും വിദ്വേഷം കളഞ്ഞ്‌ എല്ലാവരും ഗുലാം അലി സാഹിബിന്റെ പരിപാടി ആസ്വദിക്കണമെന്നും അദേഹം പറഞ്ഞു.

മുംബൈയില്‍ ഗസല്‍ അവതരിപ്പിക്കാന്‍ ഗുലാം അലിയെ ദില്ലി ടൂറിസം മന്ത്രി കപില്‍ മിസ്രയായിരുന്നു ദില്ലിയിലേക്ക്‌ ക്ഷണിച്ചത്‌. ഗലാം അലിയുടെ വീട്ടിലെത്തിയായിരുന്നു ക്ഷണം. ഗുലാം അലി ക്ഷണം സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്ന്‌ മുഖ്യമന്ത്രി കെജിരിവാള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!