ഡല്‍ഹിയില്‍ റിപ്പബ്ലിക് പരേഡില്‍ വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ഗൗതം രാജും

വള്ളിക്കുന്ന് : തിരൂര്‍ തുഞ്ചന്‍ ഗവ. കോളേജ് രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിയും 29 കേരള ബറ്റാലിയന്‍ എന്‍സിസി കാഡറ്റുമായ ഗൗതം രാജ് റിപ്പബ്ലിക് പരേഡിന്. ഇന്ന് നടക്കുന്ന പരേഡില്‍ ഡല്‍ഹിയിലെ ഫില്‍ഡ് മാര്‍ഷല്‍ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ കേരള ആന്‍ഡ് ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് മാര്‍ച്ചില്‍ പങ്കെടുക്കുക.

ദക്ഷിണേന്ത്യന്‍ സം സ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സൗത്ത് സോണ്‍ കണ്‍ണ്ടിജന്റ് മുന്‍നിര കാഡറ്റായാണ് ഗൗതം മാര്‍ച്ച് ചെയ്യുന്നതും പ്രധാനമന്ത്രിയില്‍നിന്ന് സല്യൂട്ട് സ്വീകരിക്കുന്നതും. പഠന പഠനേതര മേഖലകളില്‍ കഴിവു തെളിയിച്ച ഗൗതമിന് ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറാകാനാണ് താല്‍പ്പര്യം. നാരായണന്‍ കുട്ടി-ബിന്ദു ദമ്പതികളുടെ മകനായ ഗൗതം വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top