Section

malabari-logo-mobile

തിരൂരില്‍ പഴകിയ മത്സ്യം പിടികൂടി

HIGHLIGHTS : Stale fish caught in Tirur

തിരൂര്‍ : മംഗലം മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധനയില്‍ പഴകിയ മത്സ്യം പിടികൂടി. മംഗലം ആലിങ്ങല്‍ റോഡിലെ സ്വകാര്യ മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗവും മംഗലം ( പഞ്ചായത്തും നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയിലാണ് അഞ്ചു കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തത്. സ്ഥാ പനത്തിനെതിരെ വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടക്കല്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഓഫീസര്‍ ദീപ്തി, മംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ് അനീഷ് എന്നിവരുടെ നേതൃ – ത്വത്തിലായിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ് വില്‍പ്പനയെന്ന് കണ്ടെത്തി. മാര്‍ക്കറ്റും പരിസരവും ശുചിയായി സൂക്ഷിക്കാന്‍ ഉടമയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

sameeksha-malabarinews

അനധികൃത കച്ചവടത്തിന് പിഴ ഈടാക്കി. പിടിച്ചെടുത്ത പഴകിയ മത്സ്യം നശിപ്പിച്ചു. രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സാമ്പിളു കള്‍ ശേഖരിച്ചു. ജൂനിയര്‍ സൂപ്രണ്ട് പത്മകുമാരി, വിഇഒ ശ്രീഹരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജി, ഒ എ ഷിംനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!