പരപ്പനങ്ങാടി: നാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറായ ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒന്നിക്കണമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ. ‘എന്റെ നാട് ലഹരിമുക്തനാട്’ എന്ന സന്ദേശവുമായി പാലത്തിങ്ങല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ന്യൂകട്ട് മുതല്‍ പാലത്തിങ്ങല്‍ വരെ നടത്തിയ ലഹരിവിരുദ്ധ മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞയും കെമാല്‍പാഷ ചൊല്ലിക്കൊടുത്തു.
അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മുബഷിര്‍ കുണ്ടാണത്ത് സ്വാഗതം പറഞ്ഞ പരിപാടിയില്‍ താപ്പി അബ്ദുല്ലക്കുട്ടിഹാജി അദ്ധ്യക്ഷനായി. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍,താനൂര്‍ ഡി.വൈ.എസ്പി പി. ബെന്നി, പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ എ.ജെ ജിനേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍പിള്ള, , പി.എസ്.എച്ച് തങ്ങള്‍, ഡോ. ഹാറൂണ്‍ റഷീദ്, സി.ടി നാസര്‍, പി. സുല്‍ഫിക്കര്‍, സൈദ് മുഹമ്മദ് തേനത്ത് , അസീസ് കുളത്ത് , ജയദേവന്‍ ,ലഹരി മുക്ത ഭാരതം കോ ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ സംസാരിച്ചു. ഷാജി സമീര്‍ പാട്ടശേരി, നന്ദി പറഞ്ഞു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




