Section

malabari-logo-mobile

ഗൗരി ലങ്കേഷ് കൊലപാതകം;സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്കയച്ചു

HIGHLIGHTS : ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അമേരിക്കയിലേക്കയച്ചു. സെപ്...

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അമേരിക്കയിലേക്കയച്ചു. സെപ്റ്റംബര്‍ 5 ന് ഗൗരി ലങ്കേഷ് കൊലപാതല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ കൈവശമുള്ള ഏക തെളിവുകളാണ് ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍.

കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളെ കണ്ടെത്താന്‍ നിയോഗിച്ചിട്ടുള്ള കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ പുതിയ നീക്കം.

sameeksha-malabarinews

അമേരിക്കന്‍ ഡിജിറ്റല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുള്ള ദൃശ്യങ്ങളുടെ പരിശോധനഫലം ദിവസങ്ങള്‍ക്കകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹല്‍മെറ്റ് ധരിച്ചെത്തിയ കൊലപാതകികള്‍ രണ്ട് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല എന്നതാണ് അന്വേഷണ സംഘത്തെ വലച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!