Section

malabari-logo-mobile

ദിലീപിന്റെ ജാമ്യാപേകഷ നാളത്തേക്ക് മാറ്റി

HIGHLIGHTS : കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. സര്‍ക്കാര്‍ വാദം കേള്‍ക്കുന്നതിനായാണ് ഹര...

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. സര്‍ക്കാര്‍ വാദം കേള്‍ക്കുന്നതിനായാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയത്. ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയായി.

അഞ്ചാം തവണയാണ് ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നത്. 79 ദിവസമായി ദിലീപ് ആലുവ സബ് ജയിലിലാണ്.  നേരത്തെ ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ വീതം തള്ളിയിരുന്നു. ദിലീപിനു ജാമ്യം അനുവദിച്ചാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയുള്ളതിനാല്‍ പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തിരുന്നു.

sameeksha-malabarinews

നേരത്തെ ജാമ്യഹര്‍ജി തള്ളിയ ബെഞ്ചാണ് ഇന്നും ഹര്‍ജി പരിഗണിക്കുന്നത് , സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!