സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

കൊച്ചി: സോളാര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും. സോളാര്‍കേസിലെ ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ ചൊവ്വാഴ്ച സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന്‍ കാലാവധി സെപ്റ്റംബര്‍ 27 ന് അവസാനിക്കാനിരിക്കെയാണ് ഒരു ദിവസം മുമ്പേ റിപ്പോര്‍ട്ട് നല്‍കുന്നതെന്നാണ് സൂചന. 2015 ജനുവരി 12 ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15 നാണ് അവസാനിച്ചത്. 216 സാക്ഷികളെയാണ് വിസ്തരിച്ചത്. 893 രേഖകള്‍ കമ്മീഷന്‍ അടയാളപ്പെടുത്തി.

മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്ക് കമീഷനുമുന്നില്‍ തുടര്‍ച്ചയായി 14 മണിക്കൂര്‍ മൊഴി നല്‍കേണ്ടിവന്നു. ആകെ 56 മണിക്കൂറാണ് കമീഷന്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചത്. സരിത എസ് നായരെ 16 ദിവസങ്ങളിലായി 66 മണിക്കൂര്‍ വിസ്തരിച്ചു. ബിജു രാധാകൃഷ്ണനുമായി തെളിവു ശേഖരിക്കാന്‍ കോയമ്പത്തൂര്‍ക്ക് പോയത് വലിയ വിവാദങ്ങള്‍ക്കിടയാക്കി.

 

Share news
error: Content is protected !!
Scroll to Top