HIGHLIGHTS : Gas leak in chemical factory; 28 people hospitalized in Gujarat
ഗുജറാത്ത:ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള കെമിക്കല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘സരോദ് ഗ്രാമത്തിന് സമീപമുള്ള പി.ഐ. ഇന്‍ഡസ്ട്രീസിലാണ് തീപിടിത്തം ഉണ്ടായത്.
തീപിടിത്തത്തെ തുടര്‍ന്ന് ബ്രോമിന്‍ വാതകം ചോരുകയായിരുന്നു. ഇതെതുടര്‍ന്ന് വിഷവാതകം ശ്വസിച്ച 28 പേരെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഏകദേശം രണ്ടായിരത്തോളം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് അധികൃതറില്‍ നിന്ന് ലഭിക്കുന്ന വിവരം. വാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.