അനധികൃതമായി ഗ്യാസ്‌ നിറച്ച്‌ വിപണനം നടത്തുന്ന കേന്ദ്രത്തില്‍ റെയ്‌ഡ്‌

gasവളാഞ്ചേരി: അനധികൃതമായി ഗ്യാസ്‌ നിറച്ച്‌ വിപണനം നടത്തുന്ന കേന്ദ്രത്തില്‍ വളാഞ്ചേരി പോലീസ്‌ റെയ്‌ഡ്‌ നടത്തി. സിലിണ്ടറുകളിലേക്ക്‌ മോട്ടോര്‍ ഉപയോഗിച്ചാണ്‌ ഗ്യാസ്‌ റീഫില്ലിങ്‌ നടത്തുന്നത്‌. സബ്‌സിഡി നിരക്കില്‍ വാങ്ങുന്ന സിലിണ്ടറുകളിലേക്ക്‌ അനധികൃതമായി നിറച്ച്‌ വിപണനം നടത്തുന്നകേന്ദ്രത്തിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. ആതവനാണ്ട്‌ കാളാപടിയിലെ ഒരു വീട്ടില്‍ നിന്നു മാണ്‌ ഗ്യാസ്‌ നിറച്ചുകൊടുക്കുന്ന ഉപകരണങ്ങളും സിലിണ്ടറുകളും പോലീസ്‌ പിടികൂടിയത്‌.

വരും ദിവസങ്ങളിലും അനധികൃതമായി ഗ്യാസ്‌ ഫില്ലിങ്‌ നടത്തുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തുമെന്ന്‌ പോലീസ്‌ പറഞ്ഞു. എസ്‌ഐ മാരായ രവി ടി.ബി, സദാനന്ദന്‍ .പി, സീനിയര്‍ സിപിഒ സുധീര്‍, സിപിഒമാരായ അജിത്ത്‌ പ്രസാദ്‌ എം എന്‍, പ്രഭീഷ്‌, ഡബ്ല്യു സി പി ഒ ശ്രീജ എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌.

Share news
error: Content is protected !!
Scroll to Top