പരപ്പനങ്ങാടി: സിപിഐഎം തിരൂരങ്ങാടി ഏരിയാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ പരപ്പനങ്ങാടിയില്‍ നടക്കും. വെള്ളിയാഴ്‌ച വൈകീട്ട് പൊതു സമ്മേളന നഗരിയായ സഖാവ് ഉമ്മര്‍മാസ്റ്റര്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ അബ്ദുറഹീം നഹ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ശനിയാഴ്‌ച അയ്യപ്പന്‍കാവ് ടി ബാലന്‍ നഗറില്‍ പാലോളി മുഹമ്മദ്‌കുട്ടി ഉദ്‌ഘാടനം ചെയ്യും. ഞായറാഴ്‌ച വൈകീട്ട് നാലിന് പുത്തന്‍പീടികയില്‍ നിന്ന് റാലി ആരംഭിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബിജോണ്‍, പി ശ്രീരാമകൃഷ്‌ണന്‍ എംഎല്‍എ, ഡോ.കെടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വേലായുധന്‍ വള്ളിക്കുന്ന്, വിപി സോമസുന്ദരന്‍, കെ അബ്ദുറഹിം നഹ,ടി പ്രഭാകരന്‍, പി അശോകന്‍, പാലക്കണ്ടി വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു.




