തിരൂരില്‍ തീ പിടുത്തം.

tirur,firതിരൂര്‍: തിരൂരില്‍ ക്ലാസിക്‌ ലോഡ്‌ജിന്റെ ഗോഡൗണില്‍ തീപിടുത്തം. ഇന്നു രാവിലെ 10.15 ഓടെയാണ്‌ തീപിടുത്തമുണ്ടായത്‌. ലോഡ്‌ജിന്റെ കോണിപ്പടിക്ക്‌ സമീപത്തുള്ള ഗോഡൗണിനാണ്‌ തീപിടിച്ചത്‌. സമീപത്തെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥകളാണ്‌ ഇവിടെ നിന്നും പുക ഉയരുന്നത്‌ കണ്ടത്‌ .

IMG-20141218-WA0013ഉടന്‍തന്നെ പോലീസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന്‌ തീ അണച്ചതിനാല്‍ വലിയനാശനഷ്ടം ഒഴിവാവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top