Section

malabari-logo-mobile

കുബേരയില്‍ കുടുക്കുമെന്ന്‌ എഎസ്‌ഐ ഭീഷണിപ്പെടുത്തുന്നതായി പരാതി

HIGHLIGHTS : വള്ളിക്കുന്ന്‌: കടം കൊടുക്കുന്നതിന്‌ സാക്ഷിയായ ആളെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ്‌ ശ്രമിക്കുന്നതായി പരാതി.

2014-12-17 16.21.23വള്ളിക്കുന്ന്‌: കടം കൊടുക്കുന്നതിന്‌ സാക്ഷിയായ ആളെ കള്ളക്കേസില്‍ കുടുക്കാന്‍ പോലീസ്‌ ശ്രമിക്കുന്നതായി പരാതി. വള്ളിക്കുന്ന്‌ സ്‌്വദേശി അമ്പാളിപറമ്പില്‍ ദിനേശാണ്‌ ഫറോക്ക്‌ സ്‌റ്റേഷനിലെ എഎസ്‌ഐക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌.

പണം തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന്‌ കടം കൊടുത്തയാള്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു, ഈ കേസ്‌ അന്വേഷിക്കാന്‍ ഫറോക്ക്‌ പോലീസിനാണ്‌ ചുമതല. ഇതിനെ തുടര്‍ന്നാണത്രെ.എഎസ്‌ഐ വിളിപ്പിച്ച്‌ ഓപ്പറേഷന്‍ കുബേരയില്‍ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്ന്‌ ദിനേശ്‌ പരപ്പനങ്ങാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രിക്ക്‌ പരാതി നല്‍കാനൊരുങ്ങുകയാണ്‌ ദിനേശ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!