Section

malabari-logo-mobile

പാചക വാതക വില 100 രൂപ കൂട്ടി

HIGHLIGHTS : പാലക്കാട് : മുന്നറിയിപ്പില്ലാതെ പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന

imagesപാലക്കാട് : മുന്നറിയിപ്പില്ലാതെ പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് 70 രൂപയും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് 100 രൂപയുമാണ് കൂട്ടിയത്. അതോടെ 979 രൂപ വിലയുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില 1,049 ആയും വാണിജ്യാവശ്യ സിലിണ്ടറിന്റെ വില 1696 ല്‍ നിന്ന് 1,796 രൂപയായും വര്‍ധിച്ചു. ചൊവ്വാഴ്ച മുതല്‍ ഗ്യാസ് ഏജന്‍സികള്‍ വര്‍ധിച്ച തുക ഈടാക്കിത്തുടങ്ങി.

പെട്രോളിന്റെ വില കുറയ്ക്കുകയും ഡീസല്‍ വില വര്‍ധിപ്പിക്കുകയും ചെയ്തതിനിടയിലാണ് കുടുംബബജറ്റ് താളം തെറ്റിക്കുന്ന പാചക വാതക വില വര്‍ധന. വര്‍ധന ഏജന്‍സികളെ നേരിട്ട് അറിയിക്കുകയായിരുന്നു. സബ്‌സിഡി ബാങ്ക് വഴിയാക്കിയതോടെ പാചക വാതകത്തിന്റെ മുഴുവന്‍ വിലയും ഉപോക്താക്കള്‍ നല്‍കേണ്ട ഗതികേടിലാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!