Section

malabari-logo-mobile

അമച്വര്‍ നാടകമത്സരം;’മത്തി’ മികച്ച നാടകം

HIGHLIGHTS : രാജേഷ്ശര്‍മ നടന്‍, ലൂസിയ നടി തൃശ്ശൂര്‍ : സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അമച്വര്‍ നാടക

രാജേഷ്ശര്‍മ നടന്‍, ലൂസിയ നടി

തൃശ്ശൂര്‍ : സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അമച്വര്‍ നാടക മല്‍സരത്തില്‍ മികച്ച നാടകമായി കണ്ണൂര്‍ മലയാള കലാനിലയത്തിന്റെ ‘മത്തി’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രചനക്കുള്ള പുരസ്‌കാരവും മത്തിയുടെ രചന നിര്‍വഹിച്ച ജിനോ ജോസഫിനാണ്.

sameeksha-malabarinews

25,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റുമാണ് മികച്ച നാടകത്തിനുള്ള പുരസ്‌കാരം. മികച്ച രചനക്ക് 15,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും നല്‍കും. എംബ്രിയോയുടെ സംവിധായകന്‍ മഞ്ജുളന്‍ പെരിന്തട്ടയാണ് മികച്ച സംവിധായകന്‍. കൊച്ചി ആക്‌ടേഴ്‌സ് തിയേറ്ററിന്റെ ‘ഭൂമിയുടെ അവകാശികളാണ്’ രണ്ടാമത്തെ നാടകം. ‘ഒച്ച’ രചിച്ച റിയാസും ഭൂമിയുടെ അവകാശികളുടെ സംവിധായകന്‍ ജയിംസ് ഏലിയയും രണ്ടാം സ്ഥാനം നേടി.

മികച്ച നടന്‍ ‘സെക്ഷന്‍ 302 മര്‍ഡറി’ലെ സിംസനെ അവതരിപ്പിച്ച രാജേഷ് ശര്‍മ്മയാണ്. അതേ നാടകത്തിലെ ലൂസിയയാണ് മികച്ച നടി. മത്തിയിലെ രഞ്ചി കാങ്കോലും എംബ്രിയോയിലെ എച്ച് കബനിയുമാണ് രണ്ടാമത്തെ നടനും നടിയും.

സുവീരന്‍, പ്രശാന്ത് നാരായണന്‍, ശ്രീജിത്ത് രമണന്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റിയാണ് വിധി നിര്‍ണയം നടത്തിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജഡ്ജിങ് കമ്മറ്റിയംഗങ്ങളെക്കൂടാതെ സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍നായര്‍, സി കെ ഹരിദാസന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!