Section

malabari-logo-mobile

ഗാന്ധി സ്മൃതിയില്‍ കാമാക്ഷി അമ്മ

HIGHLIGHTS : പരപ്പനങ്ങാടി : ഖാദി ഹിന്ദി സമര സേനാനിയും സ്വാതന്ത്ര്യ സമര പോരാളിയുമായ അത്താണിക്കല്‍ മുണ്ടിയങ്കാവ് പറമ്പിനടുത്തെ

parappanangadi 2 copyപരപ്പനങ്ങാടി : ഖാദി ഹിന്ദി സമര സേനാനിയും സ്വാതന്ത്ര്യ സമര പോരാളിയുമായ അത്താണിക്കല്‍ മുണ്ടിയങ്കാവ് പറമ്പിനടുത്തെ ആറ്റുകളത്തില്‍ കുനിയന്‍ഞ്ചേരി കാമാക്ഷി അമ്മ 89 ന്റെ നിറവിലും മലപ്പുറത്തിന്റെ ഗാന്ധി പെരുമക്ക് മാറ്റു പകരുന്നു.

മലബാറിലെ പ്രസിദ്ധ നൂല്‍നൂല്‍പ്പ് കേന്ദ്രമായിരുന്ന തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ ഖാദി കേന്ദ്രത്തില്‍ നന്നെ ചെറുപ്പത്തിലേ തൊഴിലാളിയായിരുന്ന ഇവര്‍ക്ക് ചര്‍ക്കയുമായുള്ള വൈകാരിക ബന്ധമാണ് സ്വാതന്ത്ര്യ സമരത്തിന്റെ വൈകാരിക ബോധത്തിലേക്ക് നയിച്ചത്. കേരള ഗാന്ധി കേളപ്പനും എവി കുട്ടിമാളുയമ്മയും ഖാദി വസ്ത്രങ്ങള്‍ വാങ്ങാനെത്തിയാണ് കമാക്ഷിയമ്മക്ക് രാഷ്ട്രീയ ബോധത്തിന്റെ ബാലപാഠം പകര്‍ന്നത്. പിന്നീട് ഇവരുടെ അനുയായിയായി പൊതു പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നിന്ന കാമാക്ഷി ചര്‍ക്കയെ പണിയായുധമെന്നതിലുപരി സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വജ്രായുധമായി നെഞ്ചേറ്റുകയായിരുന്നു. ഗാന്ധിജി ഉപയോഗിച്ചിരുന്ന കിസാന്‍ ചര്‍ക്കയുടെ മാതൃകയില്‍ നവതിപ്പെരുമയോടടുത്ത കാമാക്ഷിയമ്മ അനായാസം നൂലെടുക്കും അതെസമയം പുതിയ ‘അമ്പര്‍ ചര്‍ക്ക’കളിലെ വ്യാവസായിക നൂലെടുപ്പ് കാമാക്ഷി അമ്മക്ക് വശമില്ല.

sameeksha-malabarinews

parappanangadi 1 copyഗാന്ധി ജയന്തി ദിനാചരണമെന്നതിലേറെ ഗാന്ധിദര്‍ശനം ഇവരുടെ ജീവിതചര്യയാണ്. ലാളിത്യം കൊണ്ട് അനുഗ്രഹീതമായ ജീവിത സന്ദേശം മക്കളിലേക്ക് പകരാനും ഈ അമ്മ ആവത് ശ്രമിച്ചിട്ടുണ്ട്.

1994 മുതല്‍ 1997 വരെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കൊടുത്ത സര്‍ക്കാര്‍ അത് ഇടക്ക് വെച്ച് നിര്‍ത്തി ഈ സമര സേനാനിയെ അവഹേളിച്ചു. തുടര്‍ന്ന് 2004 മുതല്‍ ഖാദി ഹിന്ദി സമര പെന്‍ഷന്‍ എന്ന പേരില്‍ നാമമാത്രമായ തുകയാണ് ഇവര്‍ക്ക് നല്‍കിവരുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!