Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വാഹനാപകടം രണ്ട് പേര്‍ക്ക് പരിക്ക്

HIGHLIGHTS : അപകടത്തില്‍ പെട്ട മിനി ലോറി രണ്ട് പോസ്റ്ററുകള്‍ ഇടിച്ചു തകര്‍ത്തു. പരപ്പനങ്ങാടി : ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ പരപ്പനങ്ങാടി പുത്തന്‍പീടികയില്‍

parappanangadi accident i copyഅപകടത്തില്‍ പെട്ട മിനി ലോറി രണ്ട് പോസ്റ്ററുകള്‍ ഇടിച്ചു തകര്‍ത്തു.

പരപ്പനങ്ങാടി : ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്ററിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ലോറിയിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരപ്പനങ്ങാടി എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

അപകടത്തില്‍ പെട്ട ലോറി ആലപ്പുഴയില്‍ നിന്നും തലശ്ശേരിയിലേക്ക് മീനുമായി പോകുകയായിരുന്നു. അമിത വേഗതയിലെത്തിയ ലോറി റോഡിന്റെ മറുഭാഗത്തുള്ള രണ്ട് വൈദ്യുതി പോസ്റ്ററുകളിലിടിച്ച് ഇടിയുടെ അഘാതത്തില്‍ തകര്‍ന്ന പോസ്റ്ററുകളിലൊന്ന് വാഹനത്തിനു മുകളില്‍ വീണു. ഈ പോസ്റ്ററുമായി വീണ്ടും 50 മീറ്റര്‍ സഞ്ചരിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

parappanangadi accident 2 copy

രണ്ട് ദിവസം ഗോവയിലേക്ക് വാഹനമോടിച്ച് ഇന്നലെ രാവിലെ തിരിച്ചു വന്ന ഡ്രൈവറെ ഉടമ വീണ്ടും നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് കരുതുന്നു.

ഫോട്ടോ: ഫഹദ് ടി പി

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!