കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ സുരക്ഷയില്ല ; വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു

calicut universityതേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ ഹോസ്റ്റലുകള്‍ സുരക്ഷിതമല്ലാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ വിട്ടിറങ്ങി. ചൊവ്വാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനവുമായി സ്റ്റുഡന്റ്‌സ് ട്രാപ്പിലെത്തി സമര പ്രഖ്യാപനം നടത്തി. തുടര്‍ന്ന് രാത്രി പത്തിന് അവര്‍ ഹോസ്റ്റലില്‍ തിരികെ പ്രവേശിച്ചു.

ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ത്ഥിനികള്‍ പ്രോവൈസ് ചാന്‍സലറെ കാണാന്‍ ചൊവ്വാഴ്ച രണ്ടര മണിക്കൂറോളം കാത്തിരുന്നുവെങ്കിലും നടന്നില്ല. പിവിസിയുടെ നിലപാട് രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ചര്‍ച്ച നടത്താമെന്നായിരുന്നു.

പൊളിഞ്ഞ മതിലിലൂടെയായിരന്നു ചൊവ്വാഴ്ച രാത്രി ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടിയിട്ടും വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ പുറത്തെത്തിയത് . ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് എപ്പോഴും കയറാമെന്നത് അധികൃതരുടെ മുമ്പില്‍ വെളിപ്പെടുത്താനാണ് വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top