Section

malabari-logo-mobile

മാലിന്യമുക്ത നവകേരളം; മലപ്പുറം ജില്ലയില്‍ 600 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി; 14 ലക്ഷത്തിലധികം രൂപ പിഴ

HIGHLIGHTS : Garbage-free New Kerala; 600 kg of banned plastic products seized in Malappuram district; A fine of more than 14 lakh rupees

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ജില്ലയില്‍ 12 നഗരസഭകളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 14,68,250 രൂപയാണ് പിഴ ചുമത്തിയത്.

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവര്‍ത്തിപ്പിക്കാതെയും സ്ഥാപനങ്ങള്‍ നടത്തുക, മലിനമായ സാഹചര്യത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂര്‍ നഗരസഭയില്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനങ്ങളില്‍ നിന്ന് 65,000 രൂപയാണ് പിഴയായി ഈടാക്കിയത്. മഞ്ചേരി 1,27,750, മലപ്പുറം 1,04,000, പെരിന്തല്‍മണ്ണ 1,90,000, വളാഞ്ചേരി ഒരു ലക്ഷം, താനൂര്‍ 89,000, പരപ്പനങ്ങാടി 77,500, തിരൂര്‍ 1,85,000, പൊന്നാനി 2,20,000, കൊണ്ടോട്ടി 85,000, കോട്ടക്കല്‍ 95,000, തിരൂരങ്ങാടി 1,30,000 എന്നിങ്ങനെയാണ് പിഴത്തുക.

sameeksha-malabarinews

പിഴ ചുമത്തിയതിന് ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ പിഴത്തുക ഇരട്ടിയാക്കുകയും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പ്രീതി മേനോന്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിലവിലുള്ളവ ഹരിത കര്‍മ്മസേനക്ക് കൈമാറണമെന്നും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!