എ ആര്‍ നഗര്‍ : മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ട എ.ആര്‍.നഗര്‍ കുന്നുംപുറം കൊടക്കല്ല് സ്വദേശി കൊടുവാപറമ്പന്‍ കോതേരി അഹമ്മദിന്റെ മകന്‍ അബ്ദുല്‍ അസീസ് (58) ഹൃദയാഘാതം മൂലം മരിച്ചു. വര്‍ഷങ്ങളായി മക്കത്ത് ബൂഫിയയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇദ്ദേഹം മദീനത്തേക്ക് സിയാറത്തിനായി പോയതായിരുന്നു. ഇതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. ലീവ് കഴിഞ്ഞ് ഒരു വര്‍ഷമായി പോയിട്ട്. മറ്റന്നാള്‍ 29ന് വെള്ളിയാഴ്ച നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കള്‍: ജൗഹര്‍ ഹാഷിം, മുനവ്വര്‍ ജസീം, സ്വാലിഹ ജബിന്‍, നാഫിയ. മരുമകള്‍: ഷംസിയ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


