Section

malabari-logo-mobile

നബിദിന റാലികളിലും പരിപാടികളിലും ഹരിത പ്രോട്ടോകോൾ പാലിക്കും

HIGHLIGHTS : Green protocol will be followed during Prophet's Day rallies and events

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റാലികളും പരിപാടികളും ഹരിത പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പുളിക്കൽ സിന്ധുവിന്റെ അധ്യക്ഷതയിൽ വിവിധ മഹല്ല് കമ്മറ്റി ഭാരവാഹികളുടെ യോഗത്തിലാണ് നബിദിനഘോഷം ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നടത്താൻ തീരുമാനിച്ചത്.

ഗ്രാമഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആന്റോ മാർട്ടിൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശശികുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി അജയ് ലാൽ, കുഞ്ഞിക്കോയ തങ്ങൾ, കില തീമാറ്റിക് അംഗം മിൻഹാ മറിയം, ഹെൽത്ത് ഇൻസ്‌പെക്ടർ ജമാലുദീൻ, ബ്ലോക്ക് ആർ.ജി.എസ് സോന, ഹരിത സഹായ സംഘം കോഡിനേറ്റർ ഹാഷിർ, കില ആർ.പി. കെ.ദാസൻ എന്നിവർ പങ്കെടുത്തു.

sameeksha-malabarinews

വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹകളായ പി.പി അബ്ദുൾ റഷീദ്, പി.വി.എസ് കോയ, കെ കുഞ്ഞിക്കോയ, എം. ഗഫൂർ, പി.എം അനീഫ, നസീർ കോലായി, എ.പി ഹുസൈൻ, പി അബ്ദുൾ വാവ, അബ്ദുൾ ഖാദർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!