Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം

HIGHLIGHTS : സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സി.എച്ച്. മുഹമ്മദ് കോയയുടെ നാല്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയര്‍ അനുസ്മര...

സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം

സി.എച്ച്. മുഹമ്മദ് കോയയുടെ നാല്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്. ചെയര്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ 30-ന് രാവിലെ 9 മണിക്ക് എം.പി. അബ്ദുസ്സമദ് സമദാനി പരിപാടി ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനാകും. മുന്‍ ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി., ഡോ. എം.കെ. മുനീര്‍ എം.എല്‍.എ., അഡ്വ. വി.കെ. ബീരാന്‍, എ.എ. ഖാദര്‍, ബക്കര്‍ ചെര്‍ന്നൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

sameeksha-malabarinews
പ്രഭാഷണം

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍കനുമായി അഡ്വ. പ്രശാന്ത്ഭൂഷണ്‍ 29-ന് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തും. ‘ഇന്ത്യന്‍ ഭരണഘടനയുടെ സത്ത സംരക്ഷിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന വിഷയത്തില്‍ രാവിലെ 10.30-ന് ആര്യഭട്ട ഹാളിലാണ് പ്രഭാഷണം. പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം, ഡവലപ്‌മെന്റല്‍ സ്റ്റഡീസ്, ഗാന്ധി ചെയര്‍ എന്നിവയുടെ സഹകരണത്തോടെയുള്ള പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

കനോയിംഗ്, കയാക്കിംഗ് കോച്ചിംഗ് ക്യാമ്പ്

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തിനു കീഴില്‍ കനോയിംഗ്, കയാക്കിംഗ് വിഭാഗത്തില്‍ പ്രോമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് കോച്ചിംഗ് ക്യാമ്പിന്റെ സെലക്ഷന്‍ ട്രയല്‍ 29-ന് രാവിലെ 11 മണിക്ക് പൊന്നാനി കനോയിംഗ് ആന്റ് കയാക്കിംഗ് സെന്ററില്‍ നടക്കും. താല്‍പര്യമുള്ള ആണ്‍കുട്ടികള്‍ എലിജിബിലിറ്റി സെന്ററില്‍ എത്തിച്ചേരണം.

ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സപ്തംബര്‍ 29. ഫോണ്‍ 0495 2761335, 9645639532, 9895843272.

എല്‍.എല്‍.എം. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠനവിഭാഗത്തില്‍ എല്‍.എല്‍.എം. കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ജനറല്‍-2, ഇ.ടി.ബി.-2, മുസ്ലീം-1, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.എച്ച്.-1, എസ്.സി.-3, എസ്.ടി.-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. 2023-24 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം 30-ന് അവസാനിക്കും.

കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 9-ന് തുടങ്ങും. ബി.എ. ഫിലോസഫി കോര്‍ കോഴ്‌സ് ഒക്‌ടോബര്‍ 10 മുതല്‍ 14 വരെ എസ്.ഡി.ഇ.-യില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, കെമിസ്ട്രി, ബയോസയന്‍സ് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 180 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 11 വരെയും 180 രൂപ പിഴയോടെ 16 വരെയും  സപ്തംബര്‍ 29 മുതല്‍ അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

ബി.ആര്‍ക്ക്. 3, 5, 7 സെമസ്റ്റര്‍ നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 9 വരെയും 180 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും സപ്തംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഒക്‌ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

പരീക്ഷ

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 25-ന് തുടങ്ങും.

20, 21, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 30, ഒക്‌ടോബര്‍ 4, 5 തീയതികളില്‍ നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.

സപ്തംബര്‍ 21-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, മള്‍ട്ടിമീഡിയ, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, നവംബര്‍ 2021, 2022 പരീക്ഷകള്‍ ഒക്‌ടോബര്‍ 9-ന് നടക്കും.

20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച 1, 3 സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ ഒക്‌ടോബര്‍ 9, 10 തീയതികളില്‍ നടക്കും.

18, 20, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ സപ്തംബര്‍ 30, ഒക്‌ടോബര്‍ 5, 9 തീയതികളില്‍ നടക്കും.

20, 21, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചു മാറ്റി വെച്ച എം.സി.എ. ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 30, ഒക്‌ടോബര്‍ 9, 10 തീയതികളില്‍ നടക്കും.

18, 21, 28 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 സപ്ലിമെന്ററി പരീക്ഷയും സപ്തംബര്‍ 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 8 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കളിനറി ആര്‍ട്‌സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം.

1, 2, 5, 6 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 17 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 12 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 10 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!