
തിരൂര്‍: വാട്‌സാപ്പിലൂടെ ആവശ്യക്കാരെ വിളിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വെട്ടം പറവണ്ണ അരിക്കാഞ്ചിറ കുന്നത്തത്ത് അബ്ദുറസാഖി (56)നെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എന്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ബിപി അങ്ങാടിയില്‍വച്ച് അങ്ങാടിയില്‍ വച്ച് പിടിയിലായ പ്രതിയില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 20 ഗ്രാമോളം കഞ്ചാവ് കണ്ടെടുത്തു.
എസ്‌ഐമാരായ ആര്‍ പി സുജിത്ത്, നിര്‍മല്‍, സീനിയര്‍ സിപിഒ സുജിത്ത്, ടോണി, ശ്രീജേഷ് ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




