പരപ്പനങ്ങാടി നഗരസഭ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഈ വര്‍ഷത്തെ സ്‌കൂള്‍ കലാമേള ഉള്ളണം എ.എം.യു.പി. സ്‌കൂളില്‍ വെച്ച് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍ സ്‌കൂളില്‍ വെച്ച് നടക്കും.

ചടങ്ങില്‍ ഡെപ്യുട്ടി ചെയര്‍പേഴ്‌സന്‍ ബി പി ഷാഹിദ, കൗണ്‍സിലര്‍മാരായ പി വി മുസ്തഫ, മെറീന ടീച്ചര്‍, റംലത്ത് KK, ഗിരീഷ് ചാലേരി, ബേബി അച്യുതന്‍, സ്‌കൂള്‍ മാനേജര്‍ MAK തങ്ങള്‍, HM കരീം മാസ്റ്റര്‍, മനോജ് മാസ്റ്റര്‍ പി ടി എ പ്രസിഡന്റ് ഷബീര്‍, സുബ്രമണ്യന്‍, നൗഫല്‍, എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top