
വടകര: വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ബംഗളൂരു സ്വദേശി അറസ്റ്റില്‍. ബംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജസ്റ്റ് സെറ്റ് ജേര്‍ണീസ് കമ്പനി ഉടമ ബംഗളുരു കൊത്തന്നൂര്‍ സ്വദേശി വിന്‍സെന്റ് പോള്‍ റൊ സാരിയോ(42)യെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
വടകര ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയില്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.വിദേശത്തായിരുന്ന ഇയാളെ ലുക്ക് ഔട്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മംഗലാപുരം വിമാനത്താവളത്തില്‍വച്ച് കാരിക്കോട്ടക്കരി പൊലീസ് പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ വടകരയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.
300 ഓളം പേരില്‍ നിന്ന് ഇയാള്‍ വിസ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കേസില്‍ മലയാളികള്‍ ഉള്‍പ്പെ കൂടുതല്‍പ്പേരുണ്ട്.
വിദേശത്തുള്ള മറ്റ് പ്രതികളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വ്യാഴം കോടതിയില്‍ ഹാജരാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




