
കാളികാവ് : കാളികാവിൽ എക്സൈസ് പരിശോധനയിൽ 7.630 കി ലോഗ്രാം കഞ്ചാവുമായി യുവതി ഉൾപ്പെടെ നാലംഗ ഇതരസംസ്ഥാന സംഘത്തെ പിടികൂടി. അസം നാഗോൺ കട്ടഹ്ഗുരിടുക്ക് ടുക്കിയിലെ മജീബുർ റഹ്മാൻ (34), പശ്ചിമ ബംഗാൾ സ്വദേശികളായ കുച്ബിഹാർ പകിഹാഗ നിത്യാനന്ദി അന്ധാരനിലെ ദിനേശ് ദാസ് (33), ജൽപായ്ഗുരു നൗയാപര ദബ് ഗ്രാമിലെ ജമുന ബിശ്വാസ് (38), മുർഷിദാബാദ് പർഭകജിപര സലാറിലെ സാഹിദ് അലി (26) എന്നിവരെയാണ് കാളികാവ് എക്സൈസ് പിടികൂടിയത്.
പശ്ചിമ ബംഗാളിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ദിനേശ് ദാസും ജമുനാ ബിശ്വാസും ട്രെയിനിൽ കേരള ത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണ്. മറ്റു പ്രതികൾ കാളികാവിൽ നിർമാണ തൊഴിലാളികളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ




