
താനൂർ : താനൂരിൽ പച്ചക്കറി കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ വ്യാപാരി അറസ്റ്റിൽ. കുന്നുംപുറം സ്വദേശി പീപ്പിത്താനകത്ത് അബ്ദുൽ ഖാദറാ (58)ണ് താനൂർ പൊലീസ് പിടിയിലായത്.
താനൂർ വാഴക്കത്തെരു അങ്ങാടിയിൽ പച്ചക്കറി വ്യാപാരിയാണ് അബ്ദുൽ ഖാദർ.
കടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് 14.2 ഗ്രാം കഞ്ചാവ് പിടികൂടിയത്. പച്ചക്കറി തട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




