
തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പാണമ്പ്രയിൽ പൂച്ചയുടെ കടിയും മാന്തലുമേറ്റ് ആറുപേർക്ക് പരിക്ക്. വാരിയത്ത്, കൊയപ്പപ്പാടം ഭാഗങ്ങളിലായാണ് പൂച്ചയുടെ ആക്രമണമുണ്ടായത്. വാരിയത്ത് പ്രദേശത്ത് ഷാഹിദ്- നംല ദമ്പതികളുടെ മകൻ ഹംദാൻ (ഒമ്പത്), വാരിയത്ത് മോഹൻദാസ് (50), ആലിക്കകത്ത് വീട്ടിൽ തഫ്‌സീറ- ഹനീഫ ദമ്പതികളുടെ മകൻ മുഹമ്മദ് നാസിഷ് (മൂന്നര), തഫ്‌സീറ, സമീപ പ്രദേശമായ കൊയപ്പപാടം പിരിശംവീട്ടിൽ പി എം മൊയ്തീൻകുട്ടി (68) എന്നിവർക്കാണ് പരിക്കേറ്റത്.
സമീപ പ്രദേശത്ത് കുറ്റിയിൽ ഭാഗത്തുള്ള ഒരാൾക്കും പൂച്ചയുടെ കടിയേറ്റിട്ടുണ്ട്. മൊയ്തീൻകുട്ടിയുടെ കാലിന് സാരമായ മുറിവാണ്. നാസിഷിനെ രക്ഷിക്കാനെത്തിയപ്പോഴാണ് ഉമ്മ തഫ്സീറക്ക് മാന്തലേറ്റത്.
പരിക്കേറ്റവർ എല്ലാവരും തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൂച്ചക്ക് പേവിഷ ബാധയുള്ളതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ




