വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കഞ്ചാവ് സംഘം അറസ്റ്റില്‍

താനൂര്‍: വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. കോര്‍മന്‍തല കുഞ്ഞിച്ചിന്റെ പുരക്കല്‍ നവാസ് (32), കോര്‍മന്‍ കടപ്പുറം പൗറകത്ത് സഫീര്‍ (36) എന്നിവരെയാണ് താനൂര്‍ പൊലീസ് പിടികുടിയത്.

വെള്ളിയാഴ്ച വിദ്യാര്‍ഥി നടന്നുപോകുമ്പോള്‍ പ്രതികളിലൊരാള്‍ സ്‌കൂട്ടറില്‍ എത്തുകയും താനൂരിലേക്കാണെങ്കില്‍ കയറാനും ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയുമായി പോകുന്നതിനിടെ വഴിയില്‍നിന്ന് രണ്ടാമന്‍ കയറി. കുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് നിര്‍ത്താതെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒഴിഞ്ഞ പറമ്പിലെത്തിച്ച് വിദ്യാര്‍ഥിയോട് കഞ്ചാവ് വലിക്കാന്‍ ആവശ്യ പ്പെടുകയും ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്തു.

സംഭവം വീട്ടില്‍ അറിയിച്ചതോടെ രക്ഷിതാക്കളോടൊപ്പമെത്തി പരാതി നല്‍കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ താനൂര്‍ പൊലീസ് പ്രതികളെ പിടികൂടി. നിരീക്ഷണ കാമറകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയത്. കഞ്ചാവ് വില്‍പ്പന, വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് നവാസെന്ന് പൊലി സ് പറഞ്ഞു.

താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, എസ്‌ഐ എന്‍ ആര്‍ സു ജിത്, എഎസ്‌ഐ നിഷ, സീനി യര്‍ സിപിഒമാരായ കെ സലേഷ്, ഷൈന്‍, പ്രബീഷ്, സുരേഷ് സാ ജന്‍, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികുടി യത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top