
കൊച്ചി: എംജി റോഡില്‍ ഞായര്‍ പുലര്‍ച്ചെ ഒന്നരയോടെ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒയും അറിയിച്ചു.
അപകടത്തില്‍പ്പെട്ട വാഹന വും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. റി പ്പോര്‍ട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി. അനുമതിയില്ലാതെ നടത്തിയ ഷൂട്ടിങ്ങിനിടെ കാര്‍ ബൈക്കിലിടിച്ച് മറിഞ്ഞ് നടന്മാരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ചിത്രീകരണ ത്തിന് അനുമതി തേടി പൊലിസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല.
അനുമതി ലഭിക്കും മുന്നേ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാതെ ചിത്രീകരണം നടത്തി അപകടം വരുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ‘ബ്രൊമാന്‍സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




