
കുന്നമ്മംഗലം: കുന്നമംഗലം ടൗണില്‍നിന്ന് 19.260ഗ്രാം എംഡിഎം എയുമായി ഒരാള്‍ പിടിയില്‍. സ്‌കൂട്ടറില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി ചോലക്കര അഫ്‌സല്‍ എന്ന ബാബു മോന്‍ (28) ആണ് പിടിയിലായത്. പെരിങ്ങൊളം എംഎല്‍എ റോഡിന് മുന്‍ഭാഗത്തെ ഒരു സ്ഥാപനത്തിന്റെ പാര്‍ക്കിങ്ങില്‍ നിന്നാണ് ഇയാളെ പിടികുടിയത്.
കോഴിക്കോട് സിറ്റി ഡന്‍സാഫും കുന്നമംഗലം പൊലീസും ചേര്‍ന്നാണ് പ്രതി യെ പിടികൂടിയത്. കുന്നമംഗലം എസ്‌ഐ അരുണ്‍, എസ് സിപിഒ വിജേഷ്, വിശോഭ് ലാല്‍, ഗോപാലകൃഷ്ണന്‍, വി പിന്‍, സിപിഒ മുഹമ്മദ് ഷമീര്‍, ഡന്‍സാഫ് എസ്‌ഐ മനോജ് എടയിടത്ത്, എം കെ ലതീഷ്, പി കെ സരുണ്‍കുമാര്‍, ഷി നോജ് മംഗലശേരി, എന്‍ കെ ശ്രീശാന്ത്, ഇ വി അതുല്‍, പി കെ ദിനീഷ്, കെ എം മുഹമ്മദ് മഷ്ഹൂഹുര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




