ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. എട്ടോളം അഗ്‌നി ശമന വാഹനങ്ങളെത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. റെസ്റ്റോറന്റിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top