സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി:സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ വലിയ വിലയിടിവ് ഉണ്ടായത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ ട്രെന്‍ഡ് അനുസരിച്ചാണ് ഇപ്പോള്‍ വില ഉയരുന്നത്. സ്വര്‍ണവില വരും ദിവസങ്ങളിലും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top