HIGHLIGHTS : Gang of robbers threw swords at police in Kozhikode city, four arrested; The policeman was injured
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പൊലീസിന് നേരെ വടിവാള്‍ വീശി കവര്‍ച്ചാ സംഘം. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. സ്ഥലത്തെത്തിയ കസബ പൊലീസും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് സംഘത്തില്‍ പെട്ട ഒരാളെ സാഹസികമായി കീഴ്പെടുത്തുന്നതിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു.
ഒമ്പത് മണിയോടെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആനി ഹാള്‍ റോഡില്‍ വഴിയാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി കത്തി വീശി ഭീഷണിപ്പെടുത്തിയ ശേഷം പേഴ്സ് കൈക്കലാക്കി സ്ഥലം വിട്ടു. പിന്നാലെ കോട്ടപ്പറമ്പിലെ ബാറില്‍ നിന്നും ഇറങ്ങി വന്ന തിരുവനന്തപുരം സ്വദേശിയെ നാലു പേര്‍ ചേര്‍ന്ന് കത്തി വീശി പേഴ്സും പണവും കൈക്കലാക്കിയ ശേഷം രണ്ടു പവന്റെ സ്വര്‍ണ്ണ മാലയും പൊട്ടിച്ചെടുത്തു. മാവൂര്‍ റോഡ് ശ്മശാനത്തിനു സമീപത്തു വെച്ചും സമാനമായ അക്രമം അരങ്ങേറിയതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി. പൊലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ ബോണറ്റില്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിയ ശേഷം സംഘം സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. പിന്നാലെ കസബ സ്റ്റേഷന്‍ പരിധിയില്‍ വച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം വീട്ടുടമയെ അക്രമിച്ച് പണം കവര്‍ന്നു.

കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണം വീട്ടില്‍ നിന്നും കണ്ടെടുത്തു. കവര്‍ച്ച നടത്താനായി ഉപയോഗിച്ച ബൈക്കുകളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലഹരി മരുന്നിന് അടിമകളായ പ്രതികള്‍ നിരവധി കേസുകളില്‍ പ്രതികളാണ്. സംഘത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു