‘തലൈവര്‍ നിരന്തരം’: ജയിലര്‍ വിജയം ടീമിനൊപ്പം ആഘോഷിച്ച് രജനീകാന്ത്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജയിലര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 500 കോടിയും കടന്ന് കുതിക്കുകയാണ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ തമിഴ് സിനിമയായിരിക്കുകയാണ് ജയിലര്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമയുടെ വിജയം ആഘോഷിക്കുന്ന രജനീകാന്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ജയിലര്‍ സംവിധായകന്‍ നെല്‍സന്‍ ദിലീപ്കുമാര്‍ ഉള്‍പ്പടെയുള്ളവരെ ആഘോഷത്തില്‍ കാണാം. ജയിലര്‍, തലൈവര്‍ നിരന്തരം എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. സംഗീത സംവിധായകന്‍ അനിരുദ്ധ്, നടി രമ്യ കൃഷ്ണ തുടങ്ങിയവര്‍ സക്‌സസ് പാര്‍ട്ടിയില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം രണ്ട് ആഴ്ച കൊണ്ടാണ് 500 കോടി രൂപ നേടിയത്. നിലവില്‍ 588 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.
നെല്‍സണ്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിച്ചത്.വിനായകനാണ് വില്ലന്‍ റോളില്‍ എത്തിയത്. മോഹന്‍ലാലിന്റേയും ശിവ രാജ്കുമാറിന്റേയും അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top