കോവിഡിനെ മറികടകാനുള്ള ഐക്യം പ്രഖ്യാപിച്ച് ജി 20 ഉച്ചകോടി

G 20 summit opens with saudi urging united response to virus

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റിയാദ് : കോവിഡ് ആഘാതം കുറക്കാനുള്ള നീക്കങ്ങളുമായി ജി 20 രാഷ്ട്രത്തലവന്മാരുടെ ഓണ്‍ലൈന്‍ ഉച്ചകോടി സൗദിയിലെ റിയാദില്‍ ശനിയാഴ്ച്ച ആരംഭിച്ചു. ലോകത്തിലെ വന്‍ ശക്തികളടക്കം 19 രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷനുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാര്‍ച്ചില്‍ അസാധാരണ ഉച്ചകോടി ചേര്‍ന്ന് കോവിഡ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ തുടര്‍ച്ചയാണിത്.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പദ്ധതി, കോവിഡ് വാക്സിന്‍ കണ്ടെത്താനുള്ള സഹായം, അംഗരാഷ്ട്രങ്ങളിലെ പ്രതിസന്ധി മറികടക്കല്‍ എന്നിവയാണ് ജി 20 ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസരങ്ങള്‍ എല്ലാവര്‍ക്കുമായി തിരിച്ചറിയുക എന്ന പ്രമേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. റഷ്യയുടെ വാക്സിന്‍ എല്ലാവര്‍ക്കും നല്‍കാന്‍ സന്നദ്ധമാണെന്ന് പ്രെസിഡന്റ് പുടിന്‍ അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •