Section

malabari-logo-mobile

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

HIGHLIGHTS : തിരുവനന്തപുരം; ഞായറാഴ്ച സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ പൂര്‍ണം.നിരത്തുകളില്‍ വാഹനങ്ങള്‍ ഓടുന്നില്ല. അവശ്യസേവനങ്ങള്‍ക്കുതകുന്ന സ്ഥാ...

തിരുവനന്തപുരം; ഞായറാഴ്ച സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ പൂര്‍ണം.നിരത്തുകളില്‍ വാഹനങ്ങള്‍ ഓടുന്നില്ല. അവശ്യസേവനങ്ങള്‍ക്കുതകുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍യാത്രക്കാര്‍ക്കും അനുമതിയുണ്ടെങ്ങിലും ആളുകള്‍ പുറത്തിറങ്ങിയത് വളരെ കുറവാണ്

അവശ്യസേവന വിഭാഗങ്ങള്‍ക്ക് ഇളവുകളുണ്ട്. പാല്‍വിതരണവും സംഭരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.

sameeksha-malabarinews

ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ക്ക് പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്

അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ജില്ലാ അധികാരികളില്‍ നിന്നോ പോലീസില്‍ നിന്ന് പാസ് വാങ്ങണം.
ഇന്നത്തെ നിയന്ത്രണം മാധ്യമങ്ങള്‍ക്കും വിവാഹ, മരണ ചടങ്ങുകള്‍ക്കും ബാധകമല്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!