Section

malabari-logo-mobile

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു

HIGHLIGHTS : Fuel prices are still high in the country

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി. തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോള്‍ വില നൂറ് കടന്നിരുന്നു. ഇന്നലെ പെട്രോളിന് 100 രൂപാ 09 പൈസയായിരുന്നു.

sameeksha-malabarinews

ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 15 തവണയാണ്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാല്‍ എന്നിവടങ്ങളിലാണ് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!