Section

malabari-logo-mobile

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്‌സ് യോഗ്യത

HIGHLIGHTS : Malayalee swimmer Sajan Prakash qualifies for Olympics

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ടോക്യോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തിലാകും സജന്‍ പ്രകാശ് പങ്കെടുക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന്‍ ഒന്നാമതെത്തി.

എ യോഗ്യത മാര്‍ക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സജന്‍ പ്രകാശ്. കഴിഞ്ഞയാഴ്ച ബെല്‍ഗ്രേഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോഡ് മറികടന്നിരുന്നു.

sameeksha-malabarinews

2016ലെ റിയോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന്‍ പ്രകാശ് മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്റ്റൈല്‍, ബട്ടര്‍ഫ്ളൈ, റിലേ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്ത സജന്‍ 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ നീന്തലിന്റെ ചരിത്രമുഹൂര്‍ത്തമാണിതെന്ന് സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!