കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 97 രൂപ 3 പൈസയില്‍ എത്തി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 93 രൂപ 41 പൈസയാണ് വില.
ഈമാസം 18 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 10 തവണയാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില 96 രൂപയും ഡീസല്‍ വില 93 രൂപയും കടന്നിരുന്നു.
കോവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




