സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: മരംമുറിക്കല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തര മുതല്‍ തിരുവനന്തപുരം എകെജി സെന്ററില്‍ ആണ് യോഗം.

വിവാദ ഉത്തരവില്‍ സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായതിന് ശേഷം ആദ്യമായിട്ടാണ് സിപിഐഎം യോഗം ചേരുന്നത്. മരം മുറിക്കുന്നതിലെ കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തിലുണ്ടായേക്കും.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ഇന്നുണ്ടാകാന്‍ സാധ്യതയുണ്ട്.

 

Share news
error: Content is protected !!
Scroll to Top