വീണ്ടും ഇന്ധനവില കൂട്ടി

ദില്ലി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് അഞ്ചുപൈസയും ഡീസലിന് പന്ത്രണ്ട് പൈസയുമാണ് വര്‍ദ്ധിപ്പിച്ചരിക്കുന്നത്.

രാജ്യത്ത് തുടര്‍ച്ചയായ 21 ദിവസം ഇന്ധന വില വര്‍ദ്ധിപ്പിച്ചിരുന്നു ഇതിനിടെ കഴിഞ്ഞ ദിവസം മാത്രമാണ് വിലവര്‍ദ്ധന ഉണ്ടാവാതിരുന്നത്.

ഡീസലിന് ഈ ദിവസങ്ങളില്‍ ലിറ്ററിന് 10.57 പൈസയും, പെട്രോളിന് 9.22 രൂപയുമാണ് കൂട്ടിയരിക്കുന്നത്.
ഇപ്പോള്‍ ഡീസലിന്റെ വില പെട്രോളിനെ മറികടന്നിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കേണ്ടിവരുന്നതെന്നാണ് എണ്ണകമ്പിനികളുടെ വിശദീകരണം.

2010 ല്‍ രണ്ടാം യുപിഎ സര്‍ക്കാരാണ് പെട്രോളിന്റെ വില നിയന്ത്രണാവകാശം എണ്ണകമ്പനികള്‍ക്ക് വിട്ടുകൊടുത്തത്. പിന്നീട് 2014ല്‍ ഡീസലിന്റെ വിലനിയന്ത്രണാവകാശവും കമ്പനികള്‍ക്ക് നല്‍കി.

Related Articles