ഇന്ധന വില വീണ്ടും കൂട്ടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധന വില  കൂട്ടി.പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വര്‍ധനവാണിത്.

കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയാണ്.

രാജ്യാന്തര വിപണിയിലും ഇന്ധന വില കൂട്ടി. അന്താരാഷ്ട്രവിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യമാണ്.

 

Share news
error: Content is protected !!
Scroll to Top