ഭാരതപ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴ രാങ്ങാട്ടൂര്‍ ഭാഗത്ത് കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. തൃക്കണാപുരം കച്ചേരിപ്പറമ്പ് ചാക്കാട്ടുമുക്കില്‍ അബ്ദുറഹ്‌മാന്‍ (കുഞ്ഞുമോന്‍) ന്റെ മകന്‍ അല്‍ത്താഫ് ജുനൈദ് ആണ് മരിച്ചത്. 19 വയസായിരുന്നു.

അമ്മാവന്റെ വീടായ രാങ്ങാട്ടൂരില്‍ വിരുന്നു വന്നതായിരുന്നു അല്‍ത്താഫ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച പകല്‍ 12 ന് കച്ചേരിപറമ്പ് കോട്ടക്കുന്ന് മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഉമ്മ : സുലൈഖ. സഹോദരന്‍ :അസ്ലം

 

 

 

Share news
error: Content is protected !!
Scroll to Top