Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ വഴിയോര കച്ചവടക്കാരുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വിശദീകരണവും രണ്ടാം ഘട്ട തിരച്ചറിയല്‍ കാര്‍ഡ് വിതരണവും നഗരസഭ ചെയര്‍മ...

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ വഴിയോര കച്ചവടക്കാരുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വിശദീകരണവും രണ്ടാം ഘട്ട തിരച്ചറിയല്‍ കാര്‍ഡ് വിതരണവും നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുസ്തഫ, നിസാര്‍ അഹ്‌മദ്, സീനത്ത് അലിബാപ്പു, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ്- മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വഴിയോര കച്ചവടക്കാരുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വിശദീകരണം വരണാധികാരിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ സുബ്രഹ്‌മണ്യന് പിവി നടത്തി.

sameeksha-malabarinews

വഴിയോര കച്ചവട സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വഴിയോരകച്ചവടക്കാരുടെ ഇലക്ഷന്‍ നോമിനേഷന്‍ സമര്‍പ്പണം ഫെബ്രുവരി 6 ന് തുടങ്ങി 8 ന് അവസാനിക്കും തുടര്‍ന്ന് ഇലക്ഷന് ആവശ്യമുള്ള സാഹചര്യമുണ്ടെങ്കില്‍ ഫെബ്രുവരി 25 ന് നടത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!